cherpunkal

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ സ്വാഗത് – ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നു

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ഈ വർഷം ഡിഗ്രിയ്കു ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സ്വാഗത് എന്ന പേരിൽ ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്സ് ജൂലൈ 18 തിങ്കളാഴ്ച ആരംഭിക്കുന്നു. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ട്രെയിനിംഗ് പ്രോഗ്രാം.

ഇംഗ്ളീഷ്, സ്കിൽ ഡെവലപ്മെന്റ്, മോട്ടിവേഷനൽ പ്രോഗ്രാംസ്,ഡാൻസ്,മ്യൂസിക്,കമ്പ്യൂട്ടർ ബേസിക്സ്, ആൽബം പ്രൊഡക്ഷൻ,കരിയർ ട്രെയിനിംഗ്, ഓരോ വിഷയത്തിനുമുള്ള ബ്രിഡ്ജ് കോഴ്സ്,വ്യക്തിത്വവികസന ക്ളാസുകൾ എന്നിവയാണ് ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിദ്യാർത്ഥി ക്ഷേമപരിപാടിയിൽ പെട്ട ഈ ട്രെയിനിംഗ് പ്രോഗ്രാമിൽ മാത്തമറ്റിക്സ്, ബിസിഎ,ബികോം, വിഷ്വൽ കമ്മ്യൂണിക്കേഷൻ,മൾട്ടിമീഡിയ, ബി എസ് ഡബ്ള്യു എന്നീ ഡിഗ്രികൾക്ക് ഏതു കോളേജിലും ചേരാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 10 ന് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ എത്തുക.കൂടുതൽവിവരങ്ങൾക്ക് 9447776741.

Leave a Reply

Your email address will not be published.