സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം പുനരാരംഭിക്കണം : സജി മഞ്ഞക്കടമ്പില്‍

കോട്ടയം: നെല്ല് കുത്തു മില്ലുകള്‍ നെല്ല് സംഭരണം നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്ന് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.

15000 ഹെക്ടറില്‍ കൂടിയുള്ള കൊയ്ത്ത് ബാക്കിനില്‍ക്കെ നെല്ല് സംഭരണം നിര്‍ത്തി വെച്ചിരിക്കുന്നതു മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടം വരുത്തിയിരിക്കുകയാണ്.

Advertisements

വേനല്‍ മഴ മൂലം കൊയ്തിട്ടിരിക്കുന്ന നെല്ല് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ചുമതലയില്‍ ഉള്ള വൈക്കം വെച്ചൂര്‍ റൈസ് മില്‍ കര്‍ഷകരുടെ നെല്ല് അടിയന്തിരമായി സംഭരിച്ച് നെല്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ തയാറകണമെന്നും സജി ആവശ്യപ്പെട്ടു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply