അതിജാഗ്രത പുലര്‍ത്തണം! കേരളത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ആരംഭിച്ചുവെന്നും സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം ദിവസവും നാനൂറിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് ആരംഭിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

സമൂഹ വ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥയാണ് സൂപ്പര്‍ സ്‌പ്രെഡ്. സമൂഹ വ്യാപനത്തിലേക്കു കടക്കാതെ പിടിച്ചുനിര്‍ത്താന്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ദിവസമായി സമ്പര്‍ക്കത്തിലൂടെയുണ്ടാകുന്ന രോഗബാധയ്ക്കും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 204 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇന്നു മാത്രം 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

join group new

Leave a Reply

%d bloggers like this: