ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. നാളെ മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല.

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തിലുണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

എന്നാൽ രാത്രി ഒൻപതു മുതൽ വെളുപ്പിന് അഞ്ചുവരെയുള്ള രാത്രി കർഫ്യൂ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും തുടരുമെന്നും ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അതേ സമയം, കണ്ടെയ്ന്‍മെന്റ് സോണുകള്‍, മറ്റു തീവ്രബാധിതമേഖലകള്‍ തുടങ്ങിയവയില്‍ എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും.

നേരത്തെ കേന്ദ്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആചരിക്കുവാന്‍ കേരളം തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇതു പിന്‍വലിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് കോവിഡ് രോഗകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണെന്നതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

You May Also Like

Leave a Reply