ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എംഇഎസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി സമ്മർ സ്കേപ്പ് എന്ന പേരിൽ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് ഈ മാസം 18 -ാം തീയതി ഏകദിന പരിശീലന പരിപാടി നടത്തുന്നു.
കരിയർ ഗൈഡൻസ്, മോട്ടിവേഷൻ , ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽസ് എന്ന തീമിലാണ് പ്രോഗ്രാം നടക്കുന്നത്. പ്രശസ്ത ഇംഗ്ലീഷ് ട്രെയിനറും സോഷ്യൽ മീഡിയ ഇൻഫ്ളവൻസറുമായ ഐഷ ഷെഫ്റിനാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതും ഇംഗ്ലീഷിന്റെ ക്ലാസ് നയിക്കുന്നതും. പ്രശസ്ത കരിയർ ഗൈഡൻസ് ട്രെയിനർ ജറീഷ് വയനാട്, കൊണ്ടോട്ടി ഇ എം ഇ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അൽത്താഫ് ടി കെ എന്നിവർ മറ്റു ക്ലാസുകൾ നയിക്കും.

പ്രശസ്ത വയലിനിസ്റ്റ് അശ്വിൻ മുരളി ആൻഡ് ടീം നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനോടെ പരിപാടി അവസാനിക്കും. പങ്കെടുക്കുന്നവർക്ക് ബസ് , സൗകര്യം ഉണ്ടായിരിക്കുന്നതാണ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 94464 09795, 9074619077 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.