ഹൈക്കോടതി വിധിയില്‍ സന്തോഷം, പാര്‍ട്ടി വിപ് ലംഘിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ഫത്ത് നൗഫല്‍ഖാന്‍

ഈരാറ്റുപേട്ട: തന്നെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി ഏറെ സന്തോഷം പകരുന്നുവെന്ന് കൗണ്‍സിലര്‍ സുല്‍ഫത്ത് നൗഫല്‍ഖാന്‍.

പാര്‍ട്ടി വിപ് ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇടതുപക്ഷ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായിരുന്ന ലൈല പരീത് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സുല്‍ഫത്തിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയത്.

അതേ സമയം, താന്‍ പാര്‍ട്ടി വിപ് ഒരിക്കലും ലംഘിച്ചിട്ടില്ലെന്ന് സുല്‍ഫത്ത് പറഞ്ഞു. യുഡിഎഫിന് വോട്ടു ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ് പാര്‍ട്ടി വിപ് ലംഘനം ഉണ്ടാകുക. എന്നാല്‍ താന്‍ യുഡിഎഫിനു വോട്ടു ചെയ്തിട്ടില്ല. മറിച്ച് എന്റെ വോട്ട് അസാധു ആകുകയായിരുന്നുവെന്നും ഇതു നിയമപ്രകാരം വിപ് ലംഘനം അല്ലെന്നും സുല്‍ഫത്ത് ചൂണ്ടിക്കാട്ടി.

എന്നാല്‍ പാര്‍ട്ടി തന്റെ വാദം കേട്ടില്ലെന്നും സുല്‍ഫത്ത് അറിയിച്ചു. ഇടതു പക്ഷം തന്നെയാണ് തനിക്കെല്ലാമെന്നും തുടര്‍നടപടികള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നൗഫല്‍ഖാന്‍ അറിയിച്ചു.

അയോഗ്യയാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സുല്‍ഫത്തിന് ഇനി കൗണ്‍സിലറായി തുടരാം. 24-ാം വാര്‍ഡ് ചിറപാറയില്‍ നിന്നുള്ള കൗണ്‍സിലറാണ് സുല്‍ഫത്ത്. അതേ സമയം, അയോഗ്യയാക്കിയ നടപടിക്കു സ്റ്റേ നല്‍കിയെങ്കിലും സുല്‍ഫത്തിന് നഗരസഭയില്‍ നടക്കുന്ന വോട്ടിംഗുകളില്‍ പങ്കെടുക്കാനോ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നതിനോ അനുമതി ഉണ്ടായിരിക്കില്ല.

സെപ്റ്റംബറില്‍ വിഷയം കോടതി വീണ്ടും പരിഗണിക്കും. കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനെയും പാര്‍ട്ടി വിപ് നല്‍കിയ ആളെയും ഇനിയും മൊഴി ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: