സുഹ്‌റ അബ്ദുള്‍ ഖാദര്‍ ഈരാറ്റുപേട്ടയുടെ പുതിയ ചെയര്‍പേഴ്‌സണ്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ പുതിയ ചെയര്‍പേഴ്‌സണ്‍ ആയി സുഹ്‌റ അബ്ദുള്‍ ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സുഹ്‌റ 14 വോട്ടുകള്‍ നേടിയാണ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിക്ക് എട്ടും എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് അഞ്ചും വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന് ഒമ്പതു കൗണ്‍സിലര്‍മാരാണ് ഉള്ളത്. ഒരു വോട്ട് അസാധുവായതു മൂലമാണ് എട്ടു വോട്ടായി ചുരുങ്ങിയത്.

Advertisements

You May Also Like

Leave a Reply