ഈരാറ്റുപേട്ട: തെക്കേക്കര ഹയാത്തുദ്ധീൻ ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ പി.എസ്. ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു.
മുഹി ഹിയിദ്ധീൻ ജുമാ മസ്ജിദ് ഇമാം വി.പി.സുബൈർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാദാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റിസ് വാന സവാദ്, വാർഡ് കൗൺസിൽ പി.ആർ. ഫൈസൽ, മഹല്ല് സെക്രട്ടറി അനസ് കാസിം, സ്കൂൾ മാനേജർ ബഷീർ തൈത്തോട്ടം, അഫ്സാറുദ്ധീൻ , കെ.പി. നജിബ്, അൻസാരി പ്ലാമൂട്ടിൽ, അഷറഫ് കൊച്ച് വീട്ടിൽ, കെ.എം. യുസുഫ്, വി.കെ. സലിം, റ്റി.കെ. നൂറുദ്ധീൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഷുക്കൂർ സ്വാഗതവും, റിയാസ് പുള്ളോലിൽ നന്ദിയും പറഞ്ഞു.