സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍; മരുന്നുകളോട് പ്രതികരിക്കുന്നില്ല

കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ നില ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍.

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കവയിത്രിയുടെ ശ്വസന പ്രക്രിയ പൂര്‍ണ്ണമായും വെന്റിലേറ്റര്‍ സഹായത്തോടെയാണ്. കടുത്ത ന്യൂമോണിയയുമുണ്ട്.

Advertisements

മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

You May Also Like

Leave a Reply