കരുനാഗപ്പള്ളി :ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിന്‍(30)ആണ് അറസ്റ്റിലായത്.
ഭാര്യയായ തൊടിയൂര്‍പുലിയൂര്‍ വഞ്ചിആതിരാലയത്തില്‍ ആതിര(26)തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആത്മഹത്യാപ്രേരണയ്ക്കും പീഡനത്തിനുമാണ് അറസ്റ്റ്.
കഞ്ചാവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷം സുബിന്‍ ആതിരയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കാതെ സ്വന്തം വീട്ടിലേക്കുപോയ ആതിരയെ വീണ്ടും സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുവന്ന് ഉപദ്രവം തുടര്‍ന്നു. അഞ്ചുവര്‍ഷംമുമ്പ് ഇരുവരം പ്രേമിച്ച് വിവാഹം കഴിച്ചതായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19