കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ സന്ധ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉറവിടവും വ്യാപനവും കണ്ടെത്താൻ രഹസ്യാന്വേഷണവിഭാഗം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ രാജൻ പൈകാട്ട് അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എം.എസ്.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി ജോണി സെബാസ്റ്റ്യൻ, കേരള Read More…
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. 16ാം പ്രതി Read More…
പാലാ: ഗാന്ധിജിക്ക് പാലാ നൽകിയ മഹത്തരമായ ആദരവാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പാലാ മൂന്നാനിയിൽ ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർമ്മിച്ച മഹാത്മാഗാന്ധി പ്രതിമ അനാവരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യം ഏറ്റെടുത്ത മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനെ ഗവർണർ അഭിനന്ദിച്ചു. അനാവരണ ചടങ്ങിന് ഗാന്ധിസ്ക്വയറിൽ എത്തിയ ആരിഫ് മുഹമ്മദ് ഖാനെ മാണി സി കാപ്പൻ എം എൽ എ, Read More…