എല്ലാ തലവേദനയും സാധാരണ തലവേദന അല്ല

പാലാ. കടുത്ത തലവേദനയുമായി നവംബര്‍ മാസം 10 ആം തിയതി മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റില്‍ എത്തിയതായിരുന്നു 56 വയസുള്ള കോട്ടയം സ്വദേശി.

ആശുപത്രിയിലെത്തുമ്പോള്‍ 10 മിനിറ്റോളം അബോധാവസ്ഥയിലായ രോഗി തുടര്‍ന്ന് പലവട്ടം ഛര്‍ദിക്കുകയും ചെയ്തതോടെ വിദഗ്ധ പരിശോധനയ്ക്കായി രോഗിയെ ന്യൂറോസര്‍ജറി വിഭാഗത്തിന്റെ കീഴിലേക്ക് മാറ്റി. ന്യൂറോസര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ ബാബു ജോസഫ് CT സ്‌കാന്‍ നിര്‍ദേശിച്ചു.

Advertisements

പിന്നീട് നടന്ന CT സ്‌കാനിങ്ങിലൂടെ തലച്ചോറിനും അതിനെ ആവരണം ചെയ്യുന്ന ടിഷ്യുവിനും ഇടയിലുള്ള സ്ഥലത്ത് രക്തസ്രാവം ഉണ്ടെന്ന് മനസിലാക്കുകയും തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റായ ഡോ. രാജേഷ് ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റി ആന്‍ജിയോഗ്രാം & DSA പരിശോധനയിലൂടെ രക്തകുഴലിലുണ്ടായ ഒരു കുമിള (അന്യൂറിസം) പൊട്ടിയുണ്ടാകുന്ന രക്തസ്രാവീ അഥവാ SAH – Subarachnoid haemorrhage ആണെന്ന് കണ്ടെത്തി.

തലച്ചോറിന്റെ വലത് വശത്തു A1 സെഗ്‌മെന്റ് അന്യൂറിസം ആണ് രോഗിയെ ബാധിച്ചിരിക്കുന്നെതെന്നു കൂടുതല്‍ പരിശോധനയിലൂടെ വ്യക്തമായി. അതിനു ശേഷം അത്യാധുനിക സൗകര്യങ്ങളുള്ള ന്യൂറോ കാത് ലാബില്‍ വച്ച് മൈക്രോകത്തീറ്റര്‍ ഉപയോഗിച്ച് അന്യൂറിസത്തിന്റെ ഉള്ളില്‍ കോയില്‍ (Coil) നിറച്ച് അന്യൂറിസം ബ്ലോക്ക് ചെയ്തു.

ഇതുമൂലം വീണ്ടും രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതായി. ചികിത്സകള്‍ക്ക് ശേഷം 13 ദിവസത്തെ നിരീക്ഷണത്തിനു വിധേയനായി പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചതിനെ തുടര്‍ന്ന് രോഗി ആശുപത്രി വിടുകയും ചെയ്തു.

ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതും രോഗനിര്‍ണ്ണയം ധൃതഗതിയില്‍ സാധ്യമായതും രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ചു.

അത്യാധുനിക 128 Slice CT സ്‌കാന്‍, ന്യൂറോ കാത് ലാബ് ഉപയോഗിച്ചുള്ള റേഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം വളരെ കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സയും നല്‍കാന്‍ വലിയ ഒരു പങ്കുവഹിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

You May Also Like

Leave a Reply