അറിവിന്റെ ലോകത്തേക്ക് പുതിയ അധ്യയന വർഷം കാലെടുത്തു വെക്കുന്ന കുരുന്നുകൾക്ക് കരുതലായി മൂന്നിലവിലെ യൂത്ത് കോൺഗ്രസ്സ്, വാളകം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോട്ട് ബുക്ക്, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ റവ.ബെൻ ആൽബർട്ട് അച്ഛൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും, യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് ശ്രീ.സ്റ്റാൻലി മാണി ഒറ്റപ്ലാക്കൽ പ്രോഗ്രാമിന് നേതൃത്വം നൽകുകയും ചെയ്തു.ഈരാററുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ വിതരണ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി റ്റി എ പ്രസിഡൻ്റ് ശ്രീ ജോസഫ് എബ്രഹാം, സ്കൂൾ H M ശ്രിമതി ജീവ L ടീച്ചർ.യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം ജനറൽ സെക്രട്ടറി മിസ്റ്റർ റ്റോബിൻ, കോൺഗ്രസ് വാളകം ബൂത്ത് പ്രസിഡൻ്റ് ശ്രീ പോൾസൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.വാളകം, മേച്ചാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സജീവ സനിദ്ധ്യവും ഉണ്ടായിരുന്നു.