ഈരാറ്റുപേട്ട:അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യായന വർഷം പ്രവർത്തനം ആരംഭിക്കുന്ന കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മോട്ടിവേഷണൽ പ്രോഗ്രാം നാളെ രാവിലെ പത്തിന് ഗൂഗിളിലെ ഡാറ്റ ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ ജയ്സ് മാത്യൂസ് പ്രഭാഷണം നടത്തും.
പി എം മുഹമ്മദ് ആരിഫിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫൗസിയ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് മൗലവി ഉദ്ഘാടനം ചെയ്യും.പ്രോഗ്രാമിൽസ്കൂളിലെ വിദ്യാർഥികളും രക്ഷകർത്താക്കളും പങ്കെടുക്കുന്നതാണ്.

പ്രിൻസിപ്പൽ മുഹമ്മദ് സാലിഹ് ഉപ്പള സ്വാഗതം ആശംസിക്കുന്നതും സീനിയർ ടീച്ചിങ് അസിസ്റ്റൻറ് സെൽമ ജോസ് നന്ദി പറയുന്നതുമാണ്.