പ്രമുഖ കര്‍ഷക സംഘടനകള്‍ സംഘടിച്ച് ദേശീയ കര്‍ഷക സമരത്തിന് പാലായില്‍ ശക്തമായ ഐക്യദാര്‍ഢ്യം.

പാലാ: വടക്കേ ഇന്‍ഡ്യയിലേ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാല ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ വിവിധ കര്‍ഷക സംഘടനകള്‍ സംയുക്തമായി ധര്‍ണ്ണ നടത്തി. അസംഘടിതരായ കര്‍ഷകരെ ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയം എന്ന് സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഉപകാരപ്പെടുക യും കര്‍ഷകരെ വഞ്ചിക്കുകയും ചെയ്യുന്ന ഏകപക്ഷീയ തീരുമാനങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്നും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്നും സമരത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തിയ സമരത്തില്‍കര്‍ഷക സംഘടനകളായ ദീ പീപ്പിള്‍ ല്‍ നിന്നും ശ്രീ. ഡിജോ കാപ്പന്‍, ശ്രീ. ജോമോന്‍ ഓടയ്ക്കല്‍, ചഎഞജട ല്‍ നിന്നും ശീ. ജോര്‍ജ്ജ് ജോസഫ് വാതപ്പള്ളി, ശ്രീ.താഷ്‌ക്കന്റ് പൈകട, ഭൂമികയില്‍, ശ്രീ.എബി പൂണ്ടിക്കുളം, ജൈവകര്‍ഷക സമിതിയില്‍ നിന്നും അറ്. ജോര്‍ജ്ജ്കുട്ടി കടപ്ലാക്കല്‍, ശ്രീ.ജോയി ജോര്‍ജ്ജ് പോത്തനമലയില്‍, ഇന്‍ഫാം സംഘടനയില്‍ നിന്നും ഫാ. സിറില്‍ തോമസ് തയ്യില്‍, ശ്രീ. ഗ. ട.മാത്യു മാമ്പറമ്പില്‍, കേരള കര്‍ഷക മുന്നണി (ഞഗടട) യില്‍ നിന്നും അറ്. ജോഷി ജേക്കബ്, ശ്രീ.ജോയി ഇടച്ചേരില്‍, ശ്രീ.സജി എബ്രാഹം പുകടിയില്‍, ശ്രീ.കുരുവിള ജോണ്‍ തുണ്ടത്തില്‍, പ്രകൃതി സംരക്ഷണ സമിതിയില്‍ നിന്നും ശ്രീ.ങ. കുര്യന്‍, സംഗമം റസിഡന്‍സ് അസോസിയേഷന്‍ മാടമലയിലെ ശ്രീ.ചാക്കോച്ചന്‍ കയ്യാണിയില്‍, കര്‍ഷകവേദിയില്‍ നിന്നും ശ്രീ.ബിജോ മാത്യു മഴുവന്‍ ഞ്ചേരില്‍, ശ്രീ.റ്റോമിച്ചന്‍ സ്‌കറിയ ഐയ്ക്കര എന്നീ നേതാക്കള്‍ സംസാരിച്ചു.

Advertisements

നല്ലവരായ കര്‍ഷകര്‍ക്കും കര്‍ഷക സംഘടനകള്‍ക്കും പാലാ രൂപതയുടെ എസ് എം വൈ എം ല്‍ നിന്നും പ്രസിഡന്റ് ശ്രീ ബിബിന്‍ ചാമക്കാലയില്‍, ഡെപ്യൂട്ടി പ്രസിഡന്റ് ശ്രീ ഡിന്റോ ചെമ്പുളായില്‍, പാലാ നസ്രാണി യൂത്ത് ഫോറം ഭാരവാഹി ശ്രീ മനു മാളികപ്പുറത്ത്, ശ്രീ ജോബിന്‍ ചിറ്റേട്ട്, കുറവിലങ്ങാട് നസ്രാണി യൂത്ത് ഫോറം ഭാരവാഹി ശ്രീ അനീഷ് മരങ്ങാട്ടുമ്യാലില്‍, എന്നിവരുടെ പിന്തുണയും അതിജീവനത്തിയായി ഉള്ള സമരത്തിന് ഉണ്ടായിരുന്നു

You May Also Like

Leave a Reply