പാലായില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ഇതുവരെ മൂന്നു സ്ഥാനാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
നിര്‍ദ്ദേശങ്ങള്‍
Advertisements
- ഭവന സന്ദര്‍ശന സംഘത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ മാത്രമേ പങ്കെടുക്കാന്‍
പാടുള്ളൂ. - കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു വേണം സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മറ്റും ഭവനസന്ദര്‍ശനം നടത്തേണ്ടത്.
- വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കാതെ രണ്ടു മീറ്റര്‍ അകലം പാലിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുക.
- എല്ലാ അംഗങ്ങളും മൂക്കും വായും മൂടുന്ന തരത്തില്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം.
- സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്ക് താഴ്ത്തരുത്.
- ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങല്‍, ദേഹത്തു സ്പര്‍ശിക്കുക, കുട്ടികളെ എടുക്കുക എന്നിവ ഒഴിവാക്കുക.
- കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
- വിതരണത്തിനുള്ള നോട്ടീസുകളും ലഘുരേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക.
- വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഒരു കാരണവശാലും ഇടപഴകരുത.്
- പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പ്രചാരണത്തിന് ഇറങ്ങരുത്.
- മാസ്ക്, സാനിറ്റൈസര്‍, രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം.
- ഹാരം, ബൊക്കെ, നോട്ടുമാല തുടങ്ങിയവ സ്വീകരണ പരിപാടിയില്‍ നിന്നും ഒഴിവാക്കണം.
- പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ്-19 നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ.
- പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
- റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രം.
- ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ കോവിഡ് 19 പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടതാണ്.
- പ്രചാരണ ശേഷം വീട്ടില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ വസ്ത്രങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തുണക്കിയോ ഇസ്തിരിയിട്ടോ ഉപയോഗിക്കുക.
- കുളിച്ചു വൃത്തിയായ ശേഷം മാത്രം മറ്റുള്ളവരുമായി ഇടപെടുക.
- കോവിഡ് പോസിറ്റീവ് രോഗികള്‍, ക്വറന്റൈനില്‍ തുടരുന്നവര്‍ എന്നിവരുടെ വീടുകളില്‍ പോകാതെ ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ വഴി വോട്ട് അഭ്യര്‍ത്ഥിക്കുക.
- സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവ് ആയാല്‍ പ്രചാരണത്തില്‍ നിന്നും പിന്മാറി ക്വാറന്റയിനില്‍ പ്രവേശിക്കുക.
- ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ.
- കോവിഡ് പോസിറ്റീവ് ആയവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ നാടിന്റെ നന്മയെ കരുതി തീര്‍ച്ചയായും ക്വാറന്റയിനില്‍ പ്രവേശിക്കുക.