പാലാ: കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. കോട്ടയം പാലായില്‍ വീട്ടമ്മയെയാണ് തെരുവുനായ കടിച്ചത്. തൊടുപുഴ സ്വദേശി സാറാമ്മയ്ക്കാണ് കടിയേറ്റത്.
വീട്ടമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്. അപകടത്തില്‍ പരിക്കേറ്റ സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയില്‍ വെച്ചാണ് സാറാമ്മയ്ക്ക് നായയുടെ കടിയേറ്റത്.

ഭരണങ്ങാനം പള്ളിയില്‍ ദര്‍ശനത്തിന് പോയ ശേഷം വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്‌ബോഴാണ് നായ കടിച്ചതെന്ന് സാറാമ്മ പറഞ്ഞു. റിട്ടയേഡ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയാണ്.
തൃശൂരില്‍ ഇന്ന് രാവിലെ തെരുവു നായയുടെ ആക്രമിക്കാന്‍ വന്നതിന് പിന്നാലെ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. തിപ്പലിശ്ശേരി മേഴത്തൂര്‍ ആശാരി വീട്ടില്‍ ശശിയുടെ ഭാര്യ ഷൈനി (35)യുടെ തലയ്ക്കാണ് പരിക്കേറ്റത്.