കഴിഞ്ഞ കാലങ്ങളിൽ മനുഷ്യ ജീവന് ഭീഷണി ഉണ്ടാക്കുന്ന തെരുവ് നായ്ക്കളെ പിടിക്കുന്നതിന് പഞ്ചായത്ത് തലങ്ങളിൽ സംവിധാനം ഉണ്ടായിരുന്നു മനുഷ്യജീവന് യാതൊരു വിലയും കൊടുക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
12 വയസ്സുകാരി അഭിരാമിയുടെ ജീവൻ നഷ്ടപ്പെട്ടത് തെരുവ് നായയുടെ കടിയേറ്റ് ആണ് മരണം സംഭവിച്ചത് ഈ അവസ്ഥയിൽ നഴ്സറി മുതൽ ഉള്ള കുട്ടികളെ സ്കൂളുകളിൽ പറഞ്ഞ വിടാൻ രക്ഷകർത്താക്കൾ ഭയപ്പെടുന്നു.
ആയതിനാൽ തെരുവ് നായ്ക്കളെ പിടിക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അമൽ ചാമക്കാല ആവശ്യപ്പെട്ടു അല്ലാത്തപക്ഷം കെ എസ് സി (എം ) ശക്തമായ സമരപരിപാടികളുമായി കെ എസ് സി ( എം ) മുന്നോട്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു