പാലാ: ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗം ആയി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ‘സ്‌റ്റെപ്സ്’ സെന്റർ ഉൽഘാടനം ചെയ്തു. ജില്ലാ ക്ഷയരോഗ ചികിത്സാ കേന്ദ്രവുമായി സഹകരിച്ചു നടത്തപ്പെടുന്ന ‘സിസ്റ്റം ഫോർ ടി.ബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ട്ടർ’ പദ്ധതി കോട്ടയം ജില്ലാ ടി.ബി സെന്ററിലെ പൾമനോളജിസ്റ്റ് ഡോ. ഷിനോബി കുര്യനും മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്‌ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കലും ചേർന്ന് നിർവ്വഹിച്ചു.
സമൂഹത്തിൽ ടി.ബി രോഗം മൂലം വിഷമതകൾ അനുഭവിക്കുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അഭിപ്രായപ്പെട്ടു. പ്രവർത്തനം തുടങ്ങി ഈ കുറഞ്ഞ കാലയളവിൽ തന്നെ ഇരുന്നൂറോളം രോഗികളെ പൂർണ്ണമായും ചികിൽസിച്ചു ഭേദം ആക്കാൻ സാധിച്ചത് ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിജയശതമാനം ആണെന് അദ്ദേഹം കൂട്ടി ചേർത്തു.

രണ്ടായിരത്തി ഇരുപത്തിയഞ്ചോടു കൂടി ഇന്ത്യയിൽ നിന്നും ടി.ബി രോഗം പൂർണ്ണമായും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നതെന്നും ‘സ്‌റ്റെപ്‌സിന്റെ’ പ്രവർത്തനത്തിൽ സർക്കാർ സ്ഥാപനങ്ങളോടൊപ്പം മുഖ്യപങ്കാളിയാകേണ്ടത് സ്വകാര്യ സ്ഥാപനങ്ങൾ ആണെന്നും ഡോ. ഷിനോബി കുര്യൻ പറഞ്ഞു.
പരിപാടിയിൽ മാർ സ്ലീവാ മെഡിസിറ്റിയിലെ പൾമനോളജി വിഭാഗം ഡോക്ടർമാരായ ഡോ. ജെയ്സി തോമസ്, ഡോ. രാജ്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.