General News

കേന്ദ്രം ഭരിക്കുന്നത് സാഡിസ്‌റ് ഭരണകൂടം : സ്റ്റീഫന്‍ ജോര്‍ജ്

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്നത് സാഡിസ്‌റ് ഭരണകൂടമാണെന്നു കേരളാ കൊണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രെട്ടറി സ്റ്റീഫന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.

ഫാദര്‍ സ്റ്റാന്‍ സ്വാമി ആ ഭരണകൂട ഭീകരരുടെ ഇരയാണെന്നും സീറോ മലബാര്‍ സഭയുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് പൊളിച്ചു മാറ്റിയത് ലോകമാകമാനമുള്ള ക്രൈസ്തവ വിശ്വാസികളെ വേദനിപ്പിച്ചെന്നും സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി.

ലക്ഷ ദീപിലെ കര്‍ഷകര്‍ക്ക് നേരെ ദീപ് ഭരണം ചുമത്തിയ തല തിരിഞ്ഞ നിയമങ്ങള്‍ക്കെതിരെയും ,ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിലും ഡല്‍ഹി ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയം ഇടിച്ചു നിര്‍ത്തിയതിലും ഉള്ള കേന്ദ്ര നിലപാടിനെതിരെയും പ്രതിക്ഷേധം രേഖപ്പെടുത്തി കേരളാ കര്‍ഷക യൂണിയന്‍ (എം) നേതാക്കള്‍ തിരുവനന്ത പുരം ഏജീസ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക യൂണിയന്‍ (എം)സംസ്ഥാന പ്രസിഡന്റ് റജി കുന്നംകോട്ട് അധ്യക്ഷനായിരുന്നു.

കര്‍ഷക യൂണിയന്‍ (എം ) സംസ്ഥാന ജനറല്‍ സെക്രട്ടറി എ എച്ച് . ഹഫീസ്, കെ.പി. ജോസഫ്, സി ആര്‍ സുനു, പീറ്റര്‍ കുലാസ്, സന്തോഷ് യോഹന്നാന്‍, നാലാഞ്ചിറ സുധീര്‍, എന്‍ നിഷാദ് , പി .ഉഷാകുമാരി , ജെയിംസ് കോശി ബി ഡി മാസ്റ്റര്‍ , സജിമോന്‍ വിഴിഞ്ഞം , പാലിയോട് സദാനന്ദന്‍ ,പൂവച്ചല്‍ ഷംനാദ് , മുഷിരിഫ് ഹംസ , പ്രമോദ് നെടുമങ്ങാടന്‍ , ടി .എല്‍ . മുകേഷ് ,തമ്പാനൂര്‍ മോഹനന്‍ , എസ് എസ് മനോജ് , അമൃതാനന്ദന്‍ ,പൂജപ്പുര ഉണ്ണി ഫോര്‍ഗിയ റോബര്‍ട്ട് , ശാന്തപ്പന്‍ , വിജോയ് വിന്‍സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തെങ്ങോലയും കൊതുമ്പും കൃഷി ഭൂമിയില്‍ നിക്ഷേപിക്കുന്നതിനെതിരെ കേസ് എടുക്കുമെന്ന ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവിനെതിരെ തെങ്ങോലയും കൊതുമ്പും മടലും തേങ്ങാക്കുലയുമായാണ് നേതാക്കള്‍ സമരത്തിനെത്തിയത് . സമര ശേഷം പ്രവര്‍ത്തകര്‍തന്നെ ഇവയെല്ലാം വാഹങ്ങളില്‍ കയറ്റി തിരിച്ചു കൊണ്ടുപോയി .

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ജന കൂട്ടംഒഴിവാക്കി സൂചനാ സമരം മാത്രമാണ് സംഘടിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് റജി കുന്നം കോട്ടും ജനറല്‍ സെക്രേട്ടറി എ എച്ച് ഹഫീസും പറഞ്ഞു . സമരത്തില്‍ പങ്കെടുത്തവരെ സമരസ്ഥലത്തു വച്ച് തന്നെ അണു നശീകരണം നടത്തിയതായും നേതാക്കള്‍ പറഞ്ഞു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.