കൊല്ലപ്പള്ളി: സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് കൊല്ലപ്പള്ളിയിലും കൊടുമ്പിടിയിലുമായി ഇന്നലെ ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.
അനിൽകുമാർ എം എസ്, കുര്യാക്കോസ് ജോസഫ്, രാജേഷ് വാളിപ്ലാക്കൽ, ജെയിസൺ പുത്തൻകണ്ടം, ജെറി ജോസ്, ജയ്സി സണ്ണി, സിബി അഴകൻപറമ്പിൽ, തങ്കച്ചൻ കുന്നുംപുറം, ബിനു വള്ളോംപുരയിടം, എബി ജെ ജോസ് എന്നിവർ പ്രസംഗിച്ചു.
വനിതാ വിഭാഗം ആദ്യ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കു കോഴിക്കോട് ആലപ്പുഴയെ പരാജയപ്പെടുത്തി. സ്കോർ: 25-17, 25-17, 25-14. വനിതാ വിഭാഗത്തിലെ മറ്റൊരു മത്സരത്തിൽ കണ്ണൂർ വയനാടിനെ പരാജയപ്പെടുത്തി.സ്കോർ: 25 -18, 25-21,17-25, 25-21.

ലീഗ് അടിസ്ഥാനത്തിൽ നടത്തുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ 14 ജില്ലാ ടീമുകളാണ് പങ്കെടുക്കുന്നത്. വിസിബ് കൊടുമ്പിടി, എവർഗ്രീൻ കടനാട്, സിറ്റി ക്ലബ്ബ് കൊല്ലപ്പള്ളി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ദിവസങ്ങളിൽ മന്ത്രിമാരായ വി എൻ വാസവൻ, വി അബ്ദു റഹ്മാൻ, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം പി, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എൽ എൽ എ, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. ഏഴിന് സമാപിക്കും.
ഇന്ന് പുരുഷവിഭാഗത്തിൽ തൃശൂർ- ആലപ്പുഴ, കോഴിക്കോട്-കോട്ടയം, ഇടുക്കി- മലപ്പുറം,എറണാകുളം-പത്തനംതിട്ട, കാസർകോഡ്-വയനാട് ടീമുകൾ ഏറ്റുമുട്ടും.
വനിതാ വിഭാഗത്തിൽ ആലപ്പുഴ-വയനാട്, കണ്ണൂർ-കോഴിക്കോട്, എറണാകുളം-തൃശൂർ, കൊല്ലം-ഇടുക്കി, തിരുവനന്തപുരം-കോട്ടയം ടീമുകളും ഏറ്റുമുട്ടും.