kottayam

ജി എസ് ടി സംസ്ഥാന സർക്കാരിൻ്റേത് കപട നയം: അഡ്വ തോമസ് ഉണ്ണിയാടൻ

കോട്ടയം : ജി എസ് ടി വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റേത് കപടനയമാണെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി.
ജി എസ് ടി ഏർപ്പെടുത്തിയിട്ട് അഞ്ച് വർഷമാകുന്ന സന്ദർഭത്തിൽ ഇതിനകം ഒട്ടേറെ ഉത്പന്നങ്ങൾക്ക് നികുതി പരിഷ്കരിക്കുകയും പുതിയ നികുതികൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള പരിഷ്ക്കാരം ഏറ്റവും ജനദ്രോഹപരമാണ്.

അരി, പച്ചക്കറി, മത്സ്യം, മുട്ട തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ നികുതിയില്ലാത്ത സാധനങ്ങളായി നില നിർത്തുമെന്ന് തുടക്കത്തിൽ ഉറപ്പ് നൽകിയിരുന്നതാണ്.

ഇത്തരത്തിലുള്ള സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിട്ടാണ് ഇതു് ലംഘിച്ചിട്ടുള്ളത്. ജി എസ് ടി കൗൺസിലിൻ്റെ പുതിയ തീരുമാനം വിജ്ഞാപനമായി പുറത്ത് വന്നപ്പോൾ കേരള സർക്കാർ ഇതിൽ നിന്ന് കൈ കഴുകാൻ ശ്രമിക്കുന്നത് തികഞ്ഞ പരിഹാസ്യമാണ്.

കേരള ധനകാര്യവകുപ്പുമന്ത്രി കൂടി പങ്കെടുത്ത ജി എസ് ടി കൗൺസിൽ ഏകകണ്ഠമായാണ് ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ കേരള ജനത ഞെട്ടലോടെയാണ് കേൾക്കുന്നത്.

സാധാരണക്കാരെയുംപാവപ്പെട്ടവരേയും ദുരിതത്തിലാക്കുന്ന ഈ നികുതി നിർദ്ദേശം അത്യന്തം പ്രതിഷേധാ ർഹവുമാണ് . ജനങ്ങൾ ക്കുമേൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയപ്പോൾ കേരളത്തിലെ ഗവൺമെൻ്റ് ഇതിന് കുടപിടിക്കുകയാണ് ചെയ്തിട്ടുള്ളത്.

അഞ്ചു വർഷം കൊണ്ട് ജി എസ് ടി ജനവിരുദ്ധമാക്കിയതിൽ സംസ്ഥാനസർക്കാരിൻ്റെ പങ്കു് ചെറുതല്ല. നികുതി വരുമാനവർദ്ധനവ് ഏതു വിധേനയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന കേരള സർക്കാർ അക്ഷന്തവ്യമായ തെറ്റാണ് ജനങ്ങളുടെ മേൽ ചെയ്തിരിക്കുന്നത്.

പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധനവ് ഉണ്ടാകുമ്പോൾ അതിന്മേൽ സംസ്ഥാനനികുതി ചുമത്താൻ വ്യഗ്രത കാട്ടുന്ന സംസ്ഥാനസർക്കാർ G S T യുടെ കാര്യത്തിലും പണക്കൊതി മൂലം ജനങ്ങളെ കൊള്ളയടിക്കുകയാണ്.

നികുതി ചുമത്തലും വർധനവും ജി എസ് ടി കൗൺസിൽ തീരുമാനിച്ചപ്പോൾ ആ തീരുമാനത്തെ പിന്തുണച്ച സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ തികഞ്ഞ കാപട്യമാണ് എന്നും തോമസ്സ് ഉണ്ണിയാടൻ പറഞ്ഞു.

Leave a Reply

Your email address will not be published.