Pala News

സംസ്ഥാന സഹകരണ യൂണിയന്റെ അഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടനാ രൂപീകരണവും നാളെ

പാലാ: സംസ്ഥാന സഹകരണ യൂണിയന്റെ അഭിമുഖ്യത്തിൽ സഹകരണ കോളേജുകളിലെയും പരിശീലന കേന്ദ്രങ്ങളിലെയും പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും സംഘടനാ രൂപീകരണവും നാളെ പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് 10 മണിക്ക് നടക്കും.

സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യ സംഗമമാണിത്. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മറ്റി അംഗം കെ. എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.

കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ N വിജയകുമാർ, കോട്ടയം ജില്ലയിലെ വിവിധ സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ ജോൺസൺ പുളിക്കിയിൽ , അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ, പി. ഹരിദാസ്, അഡ്വ. ജോസഫ് ഫിലിപ്പ്, കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ശശിധരൻ നായർ എം.എസ്., സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഉണ്ണികൃഷ്ണൻ നായർ കെ. പി., ഷെമീർ വി. മുഹമ്മദ് , ജിബു ജോർജ് , രാജീവ് എം.ജോൺ, സന്തോഷ്‌ സി. എസ്., അസിസ്റ്റന്റ് ഡയറക്ടർ ഡാർലിംഗ് ചെറിയാൻ സഹ. വിദ്യാഭ്യാസ ഇൻസ്‌ട്രക്ടർ ഉജാല എസ്., പാലാ കോളേജ് പ്രിൻസിപ്പാൾ ലിജിമോൾ വി. ജി. , രമ്യ പി.ആർ. തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published.