Kuravilangad News

വ്യത്യസ്ത അധ്യാപക ദിനാഘോഷവുമായി മരങ്ങാട്ടുപിള്ളി സെൻ്റ് തോമസ് എൽ.പി സ്കൂൾ

മരങ്ങാട്ടുപിള്ളി: സ്മാർട്ടായ മരങ്ങാട്ടുപിള്ളി സ്കൂൾ അധ്യാപക ദിനത്തിൽ കൂടുതൽ സ്മാർട്ടാകുന്നു. തിങ്കളാഴ്ച രാവിലെ 3, 4 ക്ലാസുകളിൽ അധ്യാപകർ വിദ്യാർത്ഥികളാകും, പകരം കുരുന്നുകൾ കുഞ്ഞു സാരിയുടുത്ത് കുട്ടി അധ്യാപകരായി ക്ലാസെടുക്കും .

അധ്യാപക ദിനത്തിനോടനുബന്ധിച്ച് തങ്കളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ഇങ്ങനെ ഒരു ആദരവ് നൽകുന്ന ആശയം കുട്ടിക്കരുന്നുകൾ തന്നെ യാണ് മുന്നോട്ടുവച്ചത്. ഏകദേശം അറുപതോളം കുട്ടികൾ ക്ലാസ് എടുത്തതിൽ നിന്നു മാണ് 5 മികച്ച കുട്ടി അധ്യാപകരെ തിരഞ്ഞെടുത്തത്.

കോട്ടയം ജില്ലയിലെ തന്നെ മികച്ച എൽ.പി. സ്കൂളാണ് മുൻ ധനകാര്യ മന്ത്രി കെ.എം മാണിയുടെ മാതൃവിദ്യാലയം കൂടി ആയ സെൻ്റ് തോമസ് എൽ.പി.സ്കൂൾ. ശതാബ്ദി പിന്നിട്ട സ്കൂൾ പൊതുജന പങ്കാളിത്തത്തോടെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കുകയും ടൈൽ വിരിച്ച് മനോഹരമാക്കുകയും ചെയ്തു.

കോവിഡ് മഹാമാരി പടർന്നതോടെ പ0ന രീതിയിലേക്ക് സ്കൂളും പ്രവേശിച്ചു. രാവിലെ ഓൺലൈൻ അസംബ്ലിയോടെ ക്ലാസ് ആരംഭിക്കുന്നു.

കുട്ടികൾ തന്നെ പ്രസംഗവും, വാർത്താ വായനയും, ചിന്താവിഷയും എല്ലാം കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു. നാളെ ഗൂഗിൾ മീറ്റിലൂടെ വിവിധ വിഷയങ്ങൾ കുട്ടികളായ ഗൗരീ കൃഷ്ണ എ.എച്ച്, ദേവിക അനിൽ, ഭാഗ്യ അനീഷ്, ജൂലിറ്റ് ജോമിച്ചൻ, അനന്തകൃഷ്ണൻ കെ.എ. എന്നിവർ ക്ലാസെടുക്കും.

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും മാനേജർ റവ.ഫാ.ജോസഫ് ഞാറക്കാട്ടിലിൻ്റെയും പി. ടി.എ പ്രസിഡൻ്റ് റോബിൻ കരിപാത്തിൻ്റെയും പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ട് .

അധ്യാപക ദിനത്തിനോടനുബന്ധിച്ച് ആശംസാ കാർഡ്, പ്രസംഗം, ആശംസാ ഗാന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സാജൻ ആൻറണി, ക്ലാസ് അധ്യാപകരായ , റ്റിജോ കുര്യൻ, ലിജോ ആനിത്തോട്ടം, ആൽബി ജോസ്, മേരി മൈക്കിൾ, തുടങ്ങിയവരും മറ്റ് അധ്യാപകരും നേതൃത്വം നൽകി

Leave a Reply

Your email address will not be published.