അഡ്മിഷന്റെ പേരില്‍ പണപ്പിരിവ്; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പാലാ സെന്റ് തോമസ് കോളേജ്

പാലാ: പാലായിലും പരിസരപ്രദേശത്തുമുള്ള ചില കണ്‍സള്‍ട്ടന്‍സികള്‍ പണം കൊടുത്ത് പാലാ സെന്റ് തോമസ് കോളജില്‍ മാനേജ്‌മെന്റ് ക്വാട്ടായില്‍ അഡ്മിഷന്‍ വാങ്ങിത്തരാമെന്നറിയിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വഞ്ചിക്കാന്‍ ശ്രമിക്കുന്നതായി പരാതി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കി.

പാലാ സെന്റ് തോമസ് കോളജ് യാതൊരു ഡൊണേഷനും വാങ്ങാതെയാണ് ഇതുവരെ അഡ്മിഷന്‍ നടത്തിയിട്ടുള്ളതും നടത്തുന്നതും. അതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും കോളജിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്നവരുടെ മേല്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
3

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply