Pala News

നെല്ലിയാനി പള്ളിയിൽ വല്ല്യച്ചൻ്റെ തിരുനാൾ നാളെ മുതൽ 20 വരെ

പാലാ: നെല്ലിയാനി സെ.സെബാസ്ററ്യൻസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനും അൽഭുത പ്രവർത്തകനുമായ വി.സെബാസ്ററ്യാനോസിൻ്റെ തിരുനാൾ നാളെ മുതൽ ജനു. 20 വരെ ആഘോഷിക്കും.

വല്ല്യച്ചൻ്റെ തിരുനാളിന് ആരംഭം കുറിച്ചു കൊണ്ട് നാളെ 4.45 ന് കൊടിയേറ്റ് തുടർന്ന് വി.കുർബാന, നൊവേനയും ലദീഞ്ഞും നടത്തും.റവ.ഫാ.മോൺ.ജോസഫ് കണിയോടിക്കൽ മുഖ്യകാർമികത്വം വഹിക്കും.

ജനു: 18 ന് രാവിലെ 7 മണിക്ക് കപ്പേളയിൽ ആഘോഷമായ വി.കുർബാന, ലദീഞ്ഞ് റവ:ഫാ.ജോർജ് കൊട്ടാരത്തിൽ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ.5 മണിക്ക് തിരുനാൾ കുർബാന, റവ.ഫാ.ജോൺ പാക്കരമ്പേൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം – റവ:ഫാ: എബ്രാഹം പാലക്കാതs ത്തിൽ .9 മണിക്ക് സമാപനാശീർവാദം.

19 ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം – റവ.ഫാ: ദേവസ്യാച്ചൻ വട്ടപ്പലം: തുടർന്ന് പ്രദക്ഷിണം.വി.കുർബാനയുടെ ആശീർവാദം.12.30 ന് ഊട്ടു നേർച്ച. ജനു.20ന് രാവിലെ 6.30 ന് വി.കുർബാനയും സിമിത്തേരി സന്ദർശനവും ഒപ്പീസും നടത്തും.

Leave a Reply

Your email address will not be published.