ന്യൂ ഇയര്‍ സമ്മാനം ഒരുക്കിഅരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ : കോവിഡ് കാലത്ത് വീട്ടില്‍ കഴിയുന്ന എല്ലാം കുരുന്നുകള്‍ക്കും സ്‌നേഹസമ്മാനം ഒരുക്കി അരുവിത്തുറ സെന്‍മേരിസ് .

സ്‌കൂളിലെ 400 കുട്ടികള്‍ക്കും കളറിങ് ബുക്കും ക്രയോണും ആണ് പുതുവത്സരത്തില്‍ നല്‍കിയത്. കുട്ടികള്‍ക്ക് സമ്മാനം എത്തിക്കുവാന്‍ പത്തു രക്ഷിതാക്കളെ വീതം സ്‌കൂളില്‍ വിളിച്ചുവരുത്തുകയും സമ്മാനം കൊടുത്തതിനു പുറമെ കുട്ടികളുടെ നോട്ടുബുക്ക് കറക്ഷന്‍ ചെയ്തുഅദ്ധ്യാപകര്‍ കൊടുക്കുകയും ചെയ്തു.

Advertisements

ഈ കോവി ഡ് കാലത്ത് ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളും ദിനാചരണങ്ങളും ,വെബിനാറുകളും ,മത്സരങ്ങളും ഇന്‍സ്പിരേഷന്‍ ടോക്കുകളും നല്‍കി കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു.

കുട്ടികള്‍ സ്‌കൂളില്‍ വരുന്നില്ലെങ്കിലും എല്ലാ ദിവസവും ഗൂഗിള്‍ മീറ്റിലുടെ അധ്യാപകര്‍ കുട്ടികളുടെ വീട്ടിലെത്തുന്നു എന്നത് ഈ സ്‌കൂളിലിന്റെ മാത്രം പ്രത്യേകത ആണ്.

അതുപോലെ കുട്ടികള്‍ക്കു കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ഡിവിഷന്‍ തിരിച്ചു ഗൂഗിള്‍ ഫ്‌ലാറ്റ് ഫോമില്‍ സൗകര്യം നല്‍കി വരുന്നു. ഇതിനെല്ലാം പ്രോത്സാഹനം സ്‌കൂള്‍ മാനേജര്‍ റവ ഡോഅഗസ്റ്റിന്‍ പാലാക്കാപറമ്പില്‍ ആണ് എന്ന് ഹെഡ്മിസ്‌ട്രെസ് സി. സൗമ്യ പറഞ്ഞു

You May Also Like

Leave a Reply