Erattupetta News

കളിക്കളത്തിൽ കരുത്തു തെളിയിച്ച് ഓവറോൾ കിരീടവുമായി വീണ്ടും അരുവിത്തുറ സെൻ്റ് മേരീസ്

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ലാ കായിക മത്സരത്തിൽ മിന്നും പ്രകടനമാണ് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂൾ ടീം കാഴ്ചവച്ചത്. മാർച്ച് പാസ്റ്റ്- ഫസ്റ്റ്, എൽ പി മിനി (ആൺകുട്ടികൾ)-ഫസ്റ്റ് ,എൽപി കിഡ്ഡീസ് (ആൺകുട്ടികൾ)- ഫസ്റ്റ്, എൽപി കിഡ്ഡീസ് (പെൺകുട്ടികൾ )- ഫസ്റ്റ്, ഓവർ ഓൾ ഫസ്റ്റ്.

ഇങ്ങനെ എൽ പി സ്കൂളുകൾക്ക് പങ്കെടുക്കാമായിരുന്ന 4 വി ഭാഗങ്ങളിൽ 3 വിഭാഗങ്ങളിലും ഫസ്റ്റ് നേടി ക്കൊണ്ട് ഓവർ ഓൾ ഫസ്റ്റ് നേടിയ സ്കൂൾ ടീം വളരെ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചത്.

സ്കൂൾ മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഹെഡ്മാസ്റ്റർ ബിജുമോൻമാത്യു സാർ, അധ്യാപകർ, പി.റ്റി.എ എന്നിവർ വിജയികളെ അനുമോദിച്ചു.

Leave a Reply

Your email address will not be published.