Erattupetta News

കുരുന്നുകളുടെ വിജയം ആഘോഷമാക്കി അരുവിത്തുറ സെൻറ് മേരീസ്

അരുവിത്തുറ: കഴിഞ്ഞ L. S. S പരീക്ഷയിലും ശാസത്ര ,ഗണിത ശാസ്ത്ര ,സോഷ്യൽ സയൻസ് ,പ്രവൃത്തി പരിചയമേളകളിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ,സെൻറ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിലെ കുട്ടികളെ ആദരിക്കാനും പ്രോത്സാഹനം നൽകാനുമായി സ്കൂളിൽ വിജയദിനാഘോഷം നടത്തി.

സ്കൂൾ മാനേജർ വെരി. റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പഠന വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ‘ ജാലകം’ എന്ന കൈപ്പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു.

കാഞ്ഞിരപ്പള്ളി മുൻ പ്രിൻസിപ്പൽ ഡോ.ആൻസി ജോസഫ് ‘ഉത്തരവാദിത്വപൂർണമായ രക്ഷാകർതൃത്വം’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. സമ്മാനാർഹരായ കുട്ടികൾക്ക് സ്കൂൾ മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published.