Erattupetta News

കുരുന്നുകൾക്ക് വർണാഭമായ ശിശുദിന ഘോഷം ഒരുക്കി അരുവിത്തുറ സെൻ്റ് മേരീസ്

അരുവിത്തുറ: ഇത്തവണ വേറിട്ട ശിശുദിനാഘോഷ പരിപാടികളാണ് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കുഞ്ഞുങ്ങൾക്കായി ഒരുക്കിയത്. അരുവിത്തുറ സെൻ്റ് മേരീസ് നേഴ്സറി സ്കൂളിലെ കുട്ടികളായിരുന്നു വിശിഷ്ടാതിഥികൾ.

കുഞ്ഞുങ്ങളെ വരവേൽക്കാൻ ആകർഷകമായ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു.മുതിർന്ന കുട്ടികൾ തയ്യാറാക്കിയ ആശംസകാർഡും ചോക്കളേറ്റും നല്കിയാണ് കുരുന്നുകളെ സ്വീകരിച്ചത്. ധാരാളം കൊച്ചു ചാച്ചാജിമാർ അണിനിരന്ന മനോഹരമായ റാലിയും നടത്തപ്പെട്ടു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.

ശിശുദിന ഗാനങ്ങളും, പ്രസംഗങ്ങളും ആഘോഷങ്ങൾക്ക് അരങ്ങു കൂട്ടി. ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു സാർ കുരുന്നുകൾക്ക് ശിശുദിന സന്ദേശം നല്കി. കലാപരിപാടികൾക്കു ശേഷം. എല്ലാവർക്കും സ്വാദിഷ്ടമായ പായസവും വിതരണം ചെയ്തു.

Leave a Reply

Your email address will not be published.