അടിവാരം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം 4.45 ന് കൊടിയേറ്റിനെ തുടർന്ന് ഫാ.മാത്യു കണ്ടംപറമ്പിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. ആറു മണിക്ക് കുരിശടിയിലേയ്ക്ക് പ്രദിക്ഷണം. പന്തലിൽ ഫാ.ജോസഫ് ആലഞ്ചേരിൽ തിരുനാൾ സന്ദേശം നൽകും.
ഞായറാഴ്ച 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. റ്റുബി കുന്നത്ത് കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രപ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.