ചേന്നാട്: ഒരേക്കർ സ്ഥലത്ത് വിവിധ കൃഷികൾ ചെയ്ത് മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകന് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ ആദരവ്. ചേന്നാട് പോർക്കാട്ടിൽ ജോർജ് ജോസഫ് എന്ന ജോയിയെ ആണ് വിദ്യാർത്ഥികൾ ആദരിച്ചത്.
ഒരേക്കർ സ്ഥലത്ത് നാട്ട് കൃഷികൾക്ക് ഒപ്പം വിദേശ ഇനമായ മക്കോട്ട ദേവ ഡ്രാഗൺ ഫ്രൂട്ട്, എന്നിവയും കൃഷി ചെയുന്നു. അമ്പഴം, സീത പഴം, മൽസ്യ കൃഷി, കോഴിവളർത്തൽ, അലങ്കാര ചെടി വളർത്തൽ എന്നിവയും ജോയിയുടെ കൃഷിയിൽ പെടുന്നു.
കൃഷി തോട്ടത്തിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH ജോയിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജിസാ ജെയ്സൺ, ലിൻസി സെബാസ്റ്റ്യൻ, റ്റോം എബ്രഹാം, എന്നിവർ നേതൃത്വം നല്കി. തുടർന്ന് കൃഷി പാഠം ക്ലാസ്സ് നടത്തി.