ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75- ആം വാർഷികം ആഘോഷിച്ചു. രാവിലെ 8.30 ന് സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ ദേശീയ പതാക ഉയർത്തി. തുടർന്ന് 75 ഹൈഡ്രജൻ ബലൂൺ ഉയർത്തി. മൂന്ന് ഭാഷകളിൽ വിദ്യാർത്ഥികൾ സന്ദേശം നൽകിയത് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
മലയാളം ,ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലാണ് വിദ്യാർത്ഥികൾ സന്ദേശം നല്കിയത്.കൂടാതെ സ്വാതന്ത്ര്യദിനത്തിൽ ജനിച്ച ഒരു വിദ്യാർത്ഥിനിക്ക് സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ ഉപഹാരം നല്കി.