chennad

സ്പതതിയുടെ നിറവിൽ സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ

ചേന്നാട്: സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ സ്പതതിയുടെ നിറവിൽ. 1953 ൽ സ്ഥാപിതമായ സ്കൂൾ 70 വർഷം പൂർത്തിയാകുകയാണ്. എഴുപത് വർഷത്തിനുള്ളിൽ ആയിര കണക്കിന് വിദ്യാർത്ഥികൾ ഈ കലാലായത്തിൽ നിന്നും പഠിച്ച് ഇറങ്ങിയതാണ്. മുൻ മന്ത്രി NM ജോസഫ്, മുൻ കലക്ടർ K Jമാത്യു, ബിഷപ് മാർ ജോസഫ് കൊല്ലം പറമ്പിൽ തുടങ്ങി നിരവധി പ്രതിഭകളെ ഈ കലാലയം സംഭാവന ചെയ്തിട്ടുണ്ട്.

നാളെ രാവിലെ 9.30 ന് സ്കൂൾ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം 1953 ലെ ആദ്യ ബാച്ചിൽ പെട്ടവർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ അധ്യക്ഷത വഹിക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക അന്നാ ബേബി മുഖ്യാ അതിഥി ആയിരിക്കും.

ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്, ജനപ്രതിനിധികൾ പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിക്കും. സബ് ജില്ലാ ജില്ലാ സംസ്ഥാന കലോൽസവത്തിൽ വിജയികളായവരെ യോഗത്തിൽ ആദരിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

Leave a Reply

Your email address will not be published.