ചേന്നാട്: രാഷ്ട്ര പിതാവിന്റെ എഴുപത്തി യഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്മൃതി മണ്ഡ്പം ഒരുക്കി. ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പിൽ പൂക്കൾ അർപ്പിച്ചു.


അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ദീപം തെളിച്ച് പൂക്കൾ അർപ്പിച്ചു. തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, ഗാന്ധി അനുസ്മരണം എന്നിവ നടത്തി.