ചേന്നാട്: ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്‌കൂളിൽ മൂന്നു ടേമുകളിലായി നടപ്പാക്കിയ കൊയ്യാം നൂറു മേനി പദ്ധതി സമാപിച്ചു. പഠന പാഠ്യേതര രംഗത്ത് വിവിധ പദ്ധതികളിലൂടെ വേറിട്ട പ്രവർത്തനങ്ങൾ നടത്തി പഠനത്തിൽ ഉന്നത വിജയം നേടുന്നതോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടത്തുന്നതിനും വേണ്ടി കഴിഞ്ഞ ജൂൺ ഇരുപതിന് തുടക്കമിട്ട പദ്ധതിയാണ് കൊയ്യാം നൂറു മേനി പദ്ധതി.


മൂന്ന് ടേമുകളിൽ നടത്തിയ പ്രവർത്തനങ്ങളും പഠനത്തിലുള്ള മുന്നേറ്റവും അധ്യാപക രക്ഷാകർതൃ യോഗത്തിൽ ചർച്ച ചെയ്തു വിലയിരുത്തിയാണ് പദ്ധതി സമാപിച്ചത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാദർ അബ്രാഹം കുളമാക്കൽ, ഫാദർ വിൻസെന്റ് മുങ്ങാമാക്കൽ, ഫാദർ ജോസഫ് മൈല പറമ്പിൽ,ഡോക്ടർ ആൻസി ജോസഫ് എന്നിവർ മൂന്ന് ടേമുകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ്സ് നയിച്ചു.

പഠന കൂടാരം, പഠന യാത്രകൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നിക്കുന്ന മുഖാമുഖം, ഭവന സന്ദർശനം എന്നിവയും നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച്, ആധ്യാപകരായ ലിൻസി സെബാസ്റ്റ്യൻ, റ്റോം എബ്രാഹം, സിനാ ജോസഫ്, സിജോ ജോസഫ് എന്നിവർ നേതൃത്വം നല്കി.