education

പഠനത്തോടപ്പം സ്വയം തൊഴിൽ രംഗത്തും ശ്രദ്ധേയമാകുകയാണ് ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

ചേന്നാട്: പഠനത്തോടപ്പം സ്വയം തൊഴിൽ രംഗത്തും ശ്രദ്ധേയമാകുകയാണ് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ.കുറഞ്ഞ ചിലവിൽ – സോപ്പ് നിർമ്മാണത്തിലുടെ നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠന ചിലവിന് തുക കണ്ടത്തി മറ്റുള്ളവർക്ക് മാതൃകയാകുകയാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ ഉല്പാദിപ്പിക്കുന്ന സോപ്പുകൾ അധ്യാപകർ വിവിധ സംഘടനകൾ എന്നിവ വഴി വിറ്റഴിക്കുന്നു.

പഠനത്തോടപ്പം സ്വയം തൊഴിൽ കണ്ടത്തി ജീവിതത്തിന് പുതിയൊരു ദിശാബോധം നല്കുകയാണ് സെന്റ് മരിയ ഗൊരോത്തിസ് വിദ്യാർത്ഥികൾ. എല്ലാ ശനിയാഴ്ചകളിലുമാണ് വിവിധ ഉല്പനങ്ങൾ വിദ്യാർത്ഥികൾ നിർമ്മിക്കുന്നത്.

അധ്യാപകനായ ടോം എബ്രാഹം ഒട്ടലാങ്കൽ ആണ് പരിശിലനം നല്കുന്നത്. ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH, അധ്യാപകരായ അമല ജോസ്, സിനാ ജോസഫ് ,എന്നിവർ നേതൃത്വം നല്കുന്നു.

Leave a Reply

Your email address will not be published.