ചേന്നാട്: ഒരു മാവിൻ തൈയ്യുടെ ജന്മദിനം ആഘോഷിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ. ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് സ്കൂൾ മുറ്റത്തുള്ള മൂവാണ്ടൻ മാവിന്റെ അഞ്ചാം ജന്മദിനം ആഘോഷിച്ചത്.

5 വർഷങ്ങൾക്ക് മുമ്പ് ജനുവരി 12 ന് ആണ് സ്കൂൾ മുറ്റത്ത് മൂവാണ്ടൻ മാവ് നട്ടത്. കേക്ക് മുറിച്ചും, ബർത്ത ഡേ ഗാനം ആലപിച്ചും ആണ് വിദ്യാർത്ഥികൾ മൂവാണ്ടൻ മാവിന്റെ ജന്മദിനം ആഘോഷച്ചത്.

സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്, ജിസ,ജെയ്സൺ, ലിൻസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്കി.