ഈരാറ്റുപേട്ട: യു പി വിഭാഗം സംഘനൃത്തത്തിൽ പെൺകുട്ടികളുടെ ടീമിനെ വിസ്മയിപ്പിച്ച് ആൺകുട്ടികളുടെ മൽസരകളി. ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിന്റെ ആൺപടയാണ് നൃത്തവേദിയിൽ അരങ്ങ് തകർത്തത്.
എന്തിനും ഏതിനും കൂടെ നിന്ന് പ്രാൽസാഹനം നൽകുന്നത് സ്കൂൾ മാനേജർ, ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH, അധ്യാപകരും, അനധ്യാപകരും, രക്ഷിതാക്കളുമാണ്. അവരുടെ പ്രോൽസാഹനവും പിന്തുണയും ഒന്നുകൊണ്ടു മാത്രമായിരുന്നു ഈരാറ്റുപേട്ട ഉപജില്ലാ കലോൽസവം തിരശീല വിഴുബോൾ കൈ നിറയെ സമ്മാനങ്ങളുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളും മുന്നിൽനിൽക്കുന്നതെന്ന് ഹെഡ് മിസ്ട്രസ് പറഞ്ഞു.