കൊഴുവനാൽ: ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടൊപ്പം 22 ഫുൾ A+ നേടിയ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂളിൽ ചരിത്ര വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി അധ്യാപകരും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ നേരിട്ടെത്തി കുട്ടികളെ അനുമോദിച്ചു.
പള്ളിക്കത്തോട്, കൊഴുവനാൽ മേവട എന്നീ സ്ഥലങ്ങളിൽ പ്രത്യേക യോഗം ചേർന്നാണ് കുട്ടികളെ അനുമോദിച്ചത്. പള്ളിക്കത്തോട് ശ്രീ സന്തോഷ് പാറ ത്താനത്തിന്റെ ഭവനത്തിൽ ചേർന്ന അനുമോദന യോഗം ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീമതി അശ്വതി സതീഷ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സോണി തോമസ് പി.റ്റി.എ. പ്രസിഡന്റ് ഷിബു പൂവക്കുളം, ബന്നിച്ചൻ പി.ഐ. , കുര്യൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്ക് സ്വർണ്ണമെഡലും മധുര പലഹാരങ്ങളും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. മേവിട യിൽ ശ്രീ.രാജീവ് തുരുത്തിപ്പള്ളിയുടെ ഭവനത്തിൽ വച്ച് നടന്ന അനുമോദന യോഗം പി.റ്റി.എ. പ്രസിഡന്റ് ഷിബു പൂവക്കുളം ഉദ്ഘാടനം ചെയ്തു.
സി. സൂസമ്മ മൈക്കിൾ ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വർണ്ണമെഡലും മധുര പലഹാരങ്ങളും വിതരണം ചെയ്തു. തുടർന്ന് കൊഴുവനാൽ സെൻട്രൽ ജംഗ്ഷനിൽ നടത്തിയ അനുമോദനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിമ്മി ട്വിങ്കിൾ രാജ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് പി. , PTA പ്രസിഡന്റ് ഷിബു പൂവക്കുളം ഹെഡ്മാസ്റ്റർ സോണി തോമസ്, തുടങ്ങിവർ പ്രസംഗിച്ചു. സ്വർണ്ണമെഡലും മധുര പലഹാരങ്ങളും നൽകി. പരിപാടി കൾക്ക് അനൂപ് ചാണ്ടി, ജോർജ് തോമസ്, സി. സൂസമ്മ മൈക്കിൾ ബന്നിച്ചൻ P I, കുര്യൻ ജോസഫ് , സിബി ഡൊമിനിക്, ജസ്റ്റിൻ എബ്രാഹം, ഏലിയാമ്മ ബേബി, രാജീവ് തുരുത്തിപ്പള്ളി, രശ്മി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.