നൂറു മേനി കൊയ്ത് അരുവിത്തുറ സെന്റ് ജോര്‍ജ്; സ്‌കൂളിനെ അഭിനന്ദിച്ച് നഗരസഭ

ഈരാറ്റുപേട്ട: ഇന്നലെ പുറത്തുവന്ന എസ്എസ്എല്‍സി പരീക്ഷയില്‍ നൂറില്‍ നൂറുമായി അരുവിത്തുറ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്. സ്‌കൂളില്‍ പരീക്ഷയെഴുതിയ 58 വിദ്യാര്‍ഥികളും പാസായി.

രണ്ടു കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തു. സമ്പൂര്‍ണ വിജയം നേടിയ സ്‌കൂളിനെ നഗരസഭ അനുമോദിച്ചു.

സ്‌കൂളിലെത്തിയ നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോണി തോമസിനു പ്രത്യേക ഉപഹാരം നല്‍കി അനുമോദിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി .പി നാസ്സര്‍, സെന്റ് ജോര്‍ജ് സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി രാജന്‍ തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

You May Also Like

Leave a Reply