കൂട്ടിക്കൽ :കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യബോധത്തോടെ ഞങ്ങളും കൃഷിയിലേക്ക് കൂട്ടിക്കൽ കൃഷിഭവന്റെ കീഴിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ സ്കൂൾ ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് അനൂപ് തേനമ്മക്കൽ നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ ദേവസിയച്ചൻ പി ജെ, സീനിയർ അസിസ്റ്റന്റ് ലീനാമബ്രഹം ,സിസ്റ്റർ ലിറ്റി, ജിമ്മി മാത്യു, തോമസ് സെബാസ്റ്റ്യൻ മറ്റ് അധ്യാപകൻ അധ്യാപക പ്രതിനിധികളും പങ്കെടുത്തു. നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മരച്ചീനിയും പച്ചക്കറികളും നടുകയും ചെയ്തു.
കൂട്ടിക്കൽ കൃഷിഭവന്റെ സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് അഗസ്റ്റിൻ, കൃഷി അസിസ്റ്റന്റ് ബിനു എംപി എന്നിവരാണ്.