Erattupetta News

നസ്രാണി പൈതൃക സ്മരണകൾ ഉണർത്തി അരുവിത്തുറയിൽ ചരിത്ര സെമിനാർ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആദ്യമായി നടത്തപ്പെട്ട ചരിത്ര ബോധന സെമിനാർ പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു.

അരുവിത്തുറയുടെ പൈതൃകവും ചരിത്രവും തിരിച്ചറിയാൻ നാം ഓരോത്തരും ശ്രമിക്കണം. ആ ചരിത്ര അവബോധം ഇന്നിൻ്റെ ആവശ്യമാണ്. സഭയുമായി ചേർന്ന് നിന്നു കൊണ്ട് കുടുംബം എങ്ങനെ ജീവിക്കണമെന്ന് സഭ  നമ്മേ പഠിപ്പിക്കുന്നു. നമ്മുടെ ആരാധന പാരമ്പര്യം തോമാശ്ലീഹായിൽ നിന്നും കിട്ടിയതാണെന്നും മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. അരുവിത്തുറയും മാർതോമ്മാ നസ്രാണി പാരമ്പര്യവും  എന്ന പേരിൽ ചരിത്ര പഠന ശിബിരം സംഘടിപ്പിച്ച അരുവിത്തുറയെ അദ്ദേഹം അഭിനന്ദിച്ചു.

വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. റവ. ഡോ. സേവ്യർ കൂടപ്പുഴ,  റവ. ഡോ. പ്രഫ. പയസ്സ് മലേക്കണ്ടത്തിൽ, റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ, റവ. ഡോ. ജയിംസ് മംഗലത്ത്, ഡോ. ടി.സി. തങ്കച്ചൻ, അനിൽ മാനുവൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡോ. സിബി ജോസഫ്, ഡോ. സണ്ണി കുര്യാക്കോസ്, റവ. ഫാ. ജോർജ് പുല്ലുകാലായിൽ, സിസ്റ്റർ ജെസി മരിയ തുടങ്ങിയവർ മോഡറേറ്റർമാരായി. അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, പി. സി. ജോർജ്, പ്രഫ. ലോപ്പസ് മാത്യൂ, ഡോ. റെജി മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളി, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, ബിനോയി വലിയ വീട്ടിൽ, ജോർജ് വടക്കേൽ, ഡോ. ബേബി സെബാസ്റ്റ്യൻ, മാർട്ടിൻ വയമ്പോത്തനാൽ, സിസ്റ്റർ  ഫ്രാൻസിൻ, സിസ്റ്റർ ജോസി കല്ലറങ്ങാട്ട്, ഷാജു കുന്നയ്ക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തോമസ് പുളിക്കൻ, സിറിൾ പുതുപ്പറമ്പിൽ, ബെൻജിത്ത് വെട്ടുവയലിൽ, ജോണി കൊല്ലംപറമ്പിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.