അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം അരുവിത്തുറ യുടെ സ്വിച്ച് ഓൺ കർമ്മം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
തലനാട് ജോയി രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ കെസ്റ്റർ ആണ്. അരുവിത്തുറ പള്ളി വികാരി ഫാ.അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഫാ ഡിറ്റോ തോട്ടത്തിൽ, ഫാ. തോമസ് കിഴക്കേൽ,ഫാ.ബിജു കുന്നായ്ക്കാട്ട് , തലനാട് ജോയി , തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.
ഈ ഗാനം നാളെ രാവിലെ 6:30ന് അരുവിത്തറ പള്ളിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. https://youtu.be/DjOG_rBNHyM
