അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ എസ്. എം.വൈ.എം അരുവിത്തുറ മേഖലയുടെയും, യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു.
പ്രതിഷ്ഠകർമ്മം അരുവിത്തുറ ഫൊറോന വികാരി റവ.ഫാ.ഡോ. അഗസ്റ്റിൻ പലയ്ക്കാപറമ്പിൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ SMYM ഫൊറോനാ ഡയറക്ടർ ഫാ. ആന്റണി തോണക്കര, ഡീക്കൻ ആന്റണി പൂവനാട്ട്, സബ് ഡീക്കൻ മാത്യു പനങ്ങാട്ട്, എസ്.എം.വൈ.എം ഫൊറോന ജോയിന്റ് ഡയറക്ടർ സി. സോളി DST, SMYM രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര,ഫൊറോന പ്രസിഡന്റ് ഡോൺ ഇഞ്ചേരിൽ,വൈസ് പ്രസിഡന്റ് ആൻമരിയ, യൂണിറ്റ് പ്രസിഡന്റ് ബനിസൺ സണ്ണി, മറ്റ് ഭാരവാഹികൾ, യുവജനങ്ങൾ ഇടവകാംഗങ്ങൾ എന്നിവരും പങ്കുചേർന്നു.
തിരുശേഷിപ്പ് ഈ മാസം 13 വരെയും പരസ്യവണക്കത്തിന് അരുവിത്തുറ പള്ളിയിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.