അരുവിത്തുറ: അരുവിത്തുറ പള്ളി മുന്നോട്ടുവച്ച സഹദാ കർമ്മ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠാ ധ്യാനം നടന്നു കൊണ്ടിരിക്കുകയാണ്. മെയ് 15ന് ആരംഭിച്ച ധ്യാനം ജൂൺ 17ന് സാമപിക്കുന്ന 33 ദിവസത്തെ ധ്യാനം ഓൺ ലൈനായി ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ ദിവസവും 4 മുതൽ 6 മിനിറ്റ് ദൈർഘ്യമുള്ള ധ്യാനചിന്തകൾ വാട്സ്ആപ്പ് മുഖാന്തരം നൽകുന്നു. ജൂൺ 17ന് പരിശുദ്ധ അമ്മയുടെ വിമലഹൃദയ തിരുനാളിന് ധ്യാനത്തിൽ പങ്കെടുക്കുന്നവർ ഒരുമിച്ച് കൂടി വിശുദ്ധ കുർബാനയ്ക്കു ശേഷം വിമലഹൃദയ പ്രതിഷ്ഠ നടത്തും.
വിവര സാങ്കേതിക വിദ്യയുടെ കുറവുകളെ കുറിച്ച് പൊതുവേ സമൂഹം വിലയിരുത്തുന്ന കാലഘട്ടത്തിൽ അതിനുപകരമായി മനുഷ്യനന്മയ്ക്ക് ഈ വിദ്യകൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് കാണിച്ചു തരുകയാണ് അരുവിത്തുറ പള്ളി. തുടക്കത്തിൽ 200 പേർ മാത്രമുണ്ടായിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ 1300ലധികം പേർ പങ്കെടുത്തു കൊണ്ട് മഹാവിജയമാക്കിയിരിക്കുകയാണ് ഈ ധ്യാനം. ഓരോ ദിവസവും കൂടുതൽ കൂടുതൽ പേർ ഗ്രൂപ്പിൽ പങ്കാളികളായി സമാനതകളില്ലാത്ത കർമ്മപദ്ധതിയായി മാറുകയാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠാ ധ്യാനം.

വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിലിൽ, അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ എന്നിവരാണ് ധ്യാനം നയിക്കുന്നത്. ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. പോൾ നടുവിലേടം, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ, സഹദാ ഭാരവാഹികളായ ഡോ. റെജി വർഗീസ് മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജെയ്സൺ കൊട്ടുകാപള്ളി, ജോണി കൊല്ലംപറമ്പിൽ, ഷിനു പുത്തൻപുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.