അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ വായനാ വാരാചരണങ്ങളുടെ ഭാഗമായി വായനയുടെ കലയും ഉള്ളടക്കവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ ഭോപ്പാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്സ് എജ്യൂകേഷൻ ആൻഡ് റിസേർച്ചിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്സ് വിഭാഗം അദ്ധ്യാപകൻ ഡോ. ശ്രീനാഥ് വി എസ്സ് ഉദ്ഘാടനം ചെയ്തു.
ആധുനിക ലോകത്തിൽ വായന ഒരു വിനോദോപാദിയായി മാറുന്നില്ലെങ്കിലും നമ്മുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ ക്രിയാത്മകമായ വീക്ഷണം രൂപപ്പെടുത്തുന്നതിന് വായന അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു.
കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ഇംഗ്ലീഷ് അസോസിയേഷൻ കോർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.