കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് അരുവിത്തുറ കോളേജ്

അരുവിത്തുറ സെന്റ്. ജോര്‍ജ് കോളേജില്‍ രണ്ടാം സെമസ്റ്റര്‍ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുവാന്‍ എത്തിയ കോവിഡ് ബാധിതയായ വിദ്യാര്‍ത്ഥിയെ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍, പരീക്ഷ ചുമതലയുള്ള അധ്യാപകന്‍ ജോബി ജോസഫ് തുടങ്ങിയവര്‍ സ്വീകരിച്ചു.

കോവിഡ് ബാധിതരെ മാത്രമല്ല പ്രൈമറി കോണ്ടാക്ടില്‍ ഉള്ളവരെയും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നവരെയെല്ലാം പരീക്ഷ എഴുതാന്‍ അവസരം നല്‍കി. കോവിഡ് മാനദണ്ഡം പാലിച്ചാണ് സൗകര്യം ഒരുക്കിയത്. ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണവും ലഭിച്ചിരുന്നു.

Advertisements

You May Also Like

Leave a Reply