Erattupetta News

അരുവിത്തുറ കോളേജിന് ISO 21001 അംഗീകാരം

അരുവിത്തുറ: സെൻറ് ജോർജസ് കോളേജിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐ.എസ്.ഒ.) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്ന ഐ.എസ്.ഒ. 21001 അംഗീകാരം ലഭിച്ചു.

കോട്ടയം ജില്ലയിൽ ഐ.എസ്.ഒ. 21001 സർട്ടിഫിക്കേഷൻ ഉള്ള ഏക കോളേജാണ് അരുവിത്തുറ സെൻറ് ജോർജ്. ഡിസംബർ 05 തിങ്കളാഴ്ച്ച കോളേജ് മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലക്കപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് അവാർഡ് ദാന ചടങ്ങിൽ പത്തനംതിട്ട എം.പി. അഡ്വ. ആന്റോ ആന്റണി മുഖ്യാതിഥിയായി പങ്കെടുക്കും.

അധ്യാപനത്തിലൂടെയും പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവ് നേടുന്നതിനും വികസിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയും പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ആവശ്യകതകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഐ.എസ്.ഒ. 21001 സർട്ടിഫിക്കേഷൻ ലഭ്യമാകുന്നത്.

പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വർദ്ധിപ്പിക്കാൻ ഫലപ്രദമായ മാനേജ്‌മന്റ് സംവിധാനവും അതിനുതകുന്ന പദ്ധതികളും നടപ്പിലാക്കുന്നതിന്റെയും കൂടി അടിസ്ഥാനമാക്കിയാണ് ഇത് ലഭ്യമാകുന്നത്.

സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഡോ. പ്രൊഫ. സിബി ജോസഫ്, ബർസാറും കോഴ്‌സ് കോർഡിനേറ്ററുമായ റവ.ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പലും ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ജിലു ആനി ജോൺ, ഐ.ക്യു.എ.സി.അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ. സുമേഷ് ജോർജ്, ശ്രീ.മിഥുൻ ജോൺ എന്നിവരെ കോളേജ് മാനേജർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.