ഭരണങ്ങാനം തിരുനാളിന് കൊടിയേറി, ഭക്ത ജനക്കൂട്ടമിാതെ ആദ്യ തിരുനാള്‍

ഭരണങ്ങാനം: പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ഭരണങ്ങാനം അല്‍ഫോന്‍സാ ചാപ്പലില്‍ തിരുനാളിന് കൊടിയേറി. രാവിലെ 11 മണിക്ക് പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ് കൊടിയേറ്റ് കര്‍മം നിര്‍വ്വഹിച്ചു.

മോണ്‍സിഞ്ഞോര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ. അബ്രാഹം കണിയാംപടിക്കല്‍, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ. ഫാ. ജോസ് വള്ളോംപുരയിടം എന്നിവരും സന്നിഹിതരായിരുന്നു.

ALSO READ: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തജനത്തെ ഒഴിവാക്കിയാണ് ഈ വര്‍ഷം തിരുനാള്‍ നടത്തുന്നത്. അതേ സമയം, ഭക്തര്‍ക്ക് ഖബറിടം സന്ദര്‍ശിക്കുന്നതിനു വിലക്കില്ല. അതേ സമയം, ഖബറിടത്തില്‍ അധികനേരം തങ്ങരുതെന്നും ഖബറിടത്തിലും മറ്റു സ്ഥലങ്ങളിലും സ്പര്‍ശിക്കരുതെന്നും നിബന്ധനയുണ്ട്.

നാളെ മുതല്‍ ദിവസേന കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടാകും. രാവിലെ 5.30, 7.30, 11 മണിക്കും ഉച്ചകഴിഞ്ഞ് 3.00, 6.00 മണിക്കും തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കും.

join group new

You May Also Like

Leave a Reply